Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

അലിഫ് ഖുര്‍ആന്‍ മുസാബഖ ഗ്രാന്റ് ഫിനാലെ

റിയാദ്: വിശുദ്ധിയുടെ ദിനങ്ങളെ ധന്യമാക്കി എട്ടാമത് എഡിഷന്‍ ഖുര്‍ആന്‍ മുസാബഖ ഗ്രാന്‍ന്റ് ഫിനാലെ സമാപിച്ചു. അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇസ്ലാമിക് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരമാണ് ഖുര്‍ആന്‍ മുസാബഖ. പ്രഭാഷകന്‍ അശൈഖ് നാസിര്‍ ഹുസൈന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഖുര്‍ആനിക സൂക്തങ്ങള്‍ നിയമാനുസൃതം പാരായണം ചെയ്യുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ലഭിച്ചവരാണ് ഗ്രാന്‍ഡ്ഫിനാലെ മത്സരാര്‍ത്ഥികള്‍. ഫെബ്രുവരി 15ന് നടന്ന ഒന്നാം റൗണ്ടിലും ഫെബ്രുവരി 17ന് നടന്ന രണ്ടാം റൗണ്ടിലും വിജയിച്ച് യോഗ്യത നേടിയ മത്സരാര്‍ത്ഥികള്‍ ഫൈനലില്‍ നാല് വിഭാഗങ്ങളിലായാണ് മത്സരിച്ചത്.

കാറ്റഗറി ഒന്നില്‍ മര്‍വ മുഹമ്മദ് (2ബി) ഒന്നാം സ്ഥാനം നേടി. കാറ്റഗറി രണ്ടില്‍ ആയിഷ സമീഹ ഇത്ബാന്‍ (4ബി), കാറ്റഗറി മൂന്നില്‍ മര്‍യം ഖോജ (5ബി), കാറ്റഗറി നാലില്‍ ശൈഖ് മുഹമ്മദ് സൈന്‍ (8എഫ്) എന്നിവരും ഒന്നാം സ്ഥാനം നേടി. ശൈഖ് ഫറജ് ബ്‌നു നാസിര്‍ അബ്ദുല്ല അല്‍ ഹിയമി, ശൈഖ് സദ്ദാം ഇബ്‌നു ഹസന്‍ അബ്ദു അദുര്‍വാനി, അശൈഖ് സ്വബ്‌രീ ഇബ്‌നു അഹ്മദ് അല്‍ ഹറാസി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

പരിപാടിയില്‍ അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സിഇഒ ലുഖ്മാന്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി, ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, അബ്ദുല്‍ ഖുദൂസ്, കോര്‍ഡിനേറ്റര്‍ മുഹമ്മദ് ആഷിഫ് നഈമി എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top