Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

മുഹമ്മദ് കല്ലിങ്ങല്‍

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ ചാറ്റല്‍ മഴക്ക് രാത്രിയോടെ ശമനം. എന്നാല്‍ മഴയോടൊപ്പം എത്തിയ ശൈത്യം തുടരുകയാണ്. നഗരത്തില്‍ പകല്‍ 26 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷതാപം. എന്നാല്‍ രാത്രിയായതോടെ ഇത് 11 ഡിസ്രി സെല്‍ഷ്യസായി താഴ്ന്നു.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര നേരത്തെ അറിയിച്ചിരുന്നു. ശൈത്യ കാലം തുടങ്ങിയതിന് ശേഷം ഇത്തവണ കാര്യമായ മഴ ലഭിച്ചിരുന്നില്ല. രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നേരത്തെ രാജ്യത്തെ പള്ളികളില്‍ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടന്നിരുന്നു.

അതിനിടെ മഴയും പൊടിക്കാറ്റും കണക്കിലെടുത്ത് അസീര്‍, കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍ മേഖലകളില്‍ ഇന്ന് ഓണ്‍ലൈന്‍ ക്ലാസുകളാണ് നടന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ മദ്‌റസത്തീ വഴി ക്ലാസുകള്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അസീര്‍ മേഖലയിലെ അബഹ, അഹദ് റാഫിദ, ഖമീസ് മുഷൈത്ത്, അല്‍ ഹര്‍ജ, അല്‍ റബൂവ, അല്‍ ഫര്‍ഷ, സറാഥ് ആബിദ, ദഹ്‌റാന്‍ അല്‍ ജനൂബ്, തനൂമ, അല്‍ നമാസ്, ബല്‍ഖര്‍ന്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളാണ് ഇന്ന് നടന്നത്.

കിഴക്കന്‍ പ്രവിശ്യയിലും ദമ്മാം സിറ്റി, അല്‍ ഖോബാര്‍, ഖത്തീഫ്, അല്‍ ബൈദ, ജുബൈല്‍, റാസ് തനൂറ, അബ്‌കൈഖ്, അല്‍ നൈരിയ, അല്‍ ഖുറയാത്ത്, അല്‍ ഉലയ എന്നിവിടങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top