Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

‘ഈദ് മുബാറഖ്’ പ്രമോഷന്‍: സിറ്റി ഫ്‌ളവറില്‍ 250 റിയാല്‍ ഷോപ്പിംഗിന് 50 റിയാല്‍ കിഴിവ്

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചു. ‘ഈദ് മുബാറഖ്’ പ്രമോഷന്റെ ഭാഗമായി ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ 250 റിയാല്‍ മൂല്യമുളള ഉത്പ്പന്നങ്ങള്‍ പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 50 റിയാല്‍ കിഴിവ് ലഭിക്കും. പെരുന്നാള്‍ ആഘോഷത്തെ വരവേല്‍ക്കാന്‍ ഏറ്റവും പുതിയ ട്രെന്റി കളക്ഷന്‍ രാജ്യാന്തര ഉത്പ്പാദകരില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തിട്ടുണ്ട്. മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍ എന്നീ ശ്രേണികളില്‍ നൂറുകണക്കിന് പുതിയ ഡിസൈനുകളിലുളള ഉത്പ്പന്നങ്ങളാണ് ഗാര്‍മെന്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരുക്കിയിട്ടുളളത്. ലേഡീസ്, ജെന്റ്‌സ്, കിഡ്‌സ് വാചുകളുടെ വിപുലമായ ശേഖരവും ലഭ്യമാണ്.

പെരുന്നാള്‍ ആഘോഷങ്ങള്‍ കൂടുതല്‍ സുഗന്ധപൂരിതമാക്കാന്‍ ‘സവേര’ ബ്രന്റ് അഞ്ച് വ്യത്യസ്ഥ സുഗന്ധദ്രവ്യങ്ങളും സിറ്റി ഫ്‌ളവര്‍ പുതുതായി വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ ഹൗസ്‌ഹോള്‍ഡ്, ഹോം കെയര്‍, ഹോം ലിനന്‍സ് വിഭാഗങ്ങളില്‍ പ്രത്യേക ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ്, ഹെല്‍ത്ത് ആന്റ് ബ്യൂട്ടി, ടോയ്‌സ്, സ്‌റ്റേഷനറി, ബാഗ്‌സ് ആന്റ് ലഗ്ഗേജുകള്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ആകര്‍ഷകമായ ഓഫറുകള്‍ ഈദ് മുബാറഖ് പ്രോമോഷനില്‍ ലഭ്യമാണ്.

ഗ്രോസറി, അവശ്യ ഭക്ഷ്യവിഭവങ്ങള്‍, ഫ്രെഷ് ഫുഡ് വിഭാഗങ്ങളില്‍ പുതുമയുളള ഉത്പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനുളള അവസരവും പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top