റിയാദ്: അല്‍ ആലിയ ഇന്റര്‍നാഷംല്‍ ഇന്ത്യന്‍ സ്‌കൂള്‍ വര്‍ണാഭമായ കലാ, സാംസ്‌കാരിക പരിപാടികളോടെ പതിനേഴാം വാര്‍ഷികം ആഘോഷിച്ചു. സി ബി എസ് ഇ പ്ലസ് വണ്‍, പ്ലസ് ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുകയും ചെയ്ത. ഇന്ത്യന്‍ എംബസി കോണ്‍സിലര്‍ എസ് രാകേഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.

പാഠ്യ വിഷയങ്ങളിലും പാഠ്യേതര മേഖലകളിലും വിദ്യാര്‍ഥികളുടെ മികവ് പ്രശംസനീയവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ചെയര്‍മാന്‍ തോമസ് ചാണ്ടി എംഎല്‍എയുടെ പ്രതിനിധി കുവൈറ്റ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അഡ്മിന്‍ മാനേജറും അല്‍ ആലിയ സ്‌കൂള്‍ മാനേജ്‌മെന്റ് അംഗവുമായ അഡ്വ.പി ജോണ്‍ തോമസ് ചെയര്‍മാന്റെ സന്ദേശം സദസ്സുമായി പങ്കുവെച്ചു.

നാടകം, നൃത്തനൃത്യങ്ങള്‍, ദേശഭക്തി ഗാനം തുടങ്ങി വര്‍ണ്ണാഭമായ കലാ പ്രകടനങ്ങളാണ് വിദ്യാര്‍ഥികള്‍ കാഴ്ചവെച്ചത്. പ്രിന്‍സിപ്പല്‍ ഡോ.ഷാനു സി. തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിനാന്‍സ് മാനേജര്‍ ബിജു ഉമ്മന്‍ ജോയ് ആശംസകള്‍ നേര്‍ന്നു. രക്ഷിതാക്കള്‍, പൗരപ്രമുഖര്‍, സാമൂഹിക, സാസ്‌കാരിക, മാധ്യമ പ്രവര്‍ത്തകള്‍ ഉള്‍പ്പെടെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സ്‌കൂള്‍ ഹെഡ് ഗേള്‍ ലൊറൈന്‍ രാജു സ്വാഗതവും ഹെഡ് ബോയ് മുഹമ്മദ് യൂസഫ് കാമില്‍ നന്ദിയും അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






