റിയാദ്: കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മര്‍വ വിശ്രമ കേന്ദ്രത്തില്‍ നടന്ന സംഗമം നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫയുടെ അദ്ധ്യക്ഷത വഹിച്ചു.
പൗരത്വ ഭേദഗതി ബില്ലും ഭരണഘടനയും എന്ന വിഷയം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അവതരിപ്പിച്ചു. രാജ്യത്തെ ഭരണഘടന നിര്‍മ്മാണ കാലം മുതല്‍ ഇന്നുവരെ പാര്‍ലമെന്റിലും പുറത്തും ഇന്ത്യന്‍ ന്യൂനപക്ഷത്തിന്റെ ശബ്ദമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ പാര്‍ലിമെന്റില്‍ നടത്തിയ ഇടപെടലുകളുടെ തുടര്‍ച്ചയായി നിയമ പോരാട്ടം ശക്തമാക്കും. മാത്രമല്ല ശക്തമായ പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കും. രാജ്യത്തെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പിന്മുറക്കാരെ പൗരത്വ ഭേദഗതി ബില്‍ ഉപയോഗിച്ച് ഭയപ്പെടുത്താന്‍ സംഘ്പരിവാറിനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് പിന്നിട്ട ദശാസന്ധികള്‍ എന്ന വിഷയം മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവ് പി വി മുഹമ്മദ് അരീക്കോട് അവതരിപ്പിച്ചു. 1948 മാര്‍ച്ച് 10 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ചരിത്രം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അഫ്‌നാന്‍ അബ്ബാസ്, ഹുദ നാസര്‍ എന്നിവര്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഹംസത്തലി പനങ്ങാങ്ങരയ്ക്കു യാത്രയയപ്പും നല്‍കി.
ജലീല്‍ തിരൂര്‍, യുപി മുസ്തഫ, അബ്ദുസലാം തൃക്കരിപ്പൂര്‍, സിദ്ദിഖ് തുവൂര്‍, മൈമൂന അബ്ബാസ് എന്നിവര്‍ ആശംസള്‍ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മജീദ് പയ്യന്നൂര്‍, മുജീബ് ഉപ്പട, മുസ്തഫ ചീക്കോട്, ഷാഹിദ് മാസ്റ്റര്‍, നാസര്‍ മാങ്കാവ്, സിദ്ദീഖ് കോങ്ങാട്, ഷംസു പെരുമ്പട്ട, അഷറഫ് അച്ചൂര്‍, അബ്ദുറഹിമാന്‍ ഫറൂഖ് , അസീസ് വെങ്കിട്ട, പി.സി അലി വയനാട്, നാസര്‍ തങ്ങള്‍, അഷ്‌റഫ് വെള്ളപ്പാടം, ഉസ്മാന്‍ പരീദ്, ടി.പി വി ഖാലിദ്, കെ പി മുഹമ്മദ്, ഷൗക്കത്ത് പാലപ്പള്ളി, കുഞ്ഞിപ്പ തവനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സഫീര്‍ തിരൂര്‍ സ്വാഗതവും മാമുക്കോയ തറമ്മല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.