
ഖമീസ്: അസീര്‍ കലാലയം സാംസ്‌കാരിക വേദി സാഹിത്യോത്സവ് പതിനഞ്ചാം പതിപ്പ് ജനുവരി 2ന് ഖമീസില്‍ അരങ്ങേറും. പ്രവിശ്യയിലെ അബഹ, ഖമീസ് മുശൈത്, നജ്‌റാന്‍, മഹായില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. പ്രവാസി സമൂഹത്തിന്റെ സഹകരണത്തോടെ നടക്കുന്ന സാഹിത്യോത്സവ് കുടുംബങ്ങളുടെ കൂട്ടായ്മയും കലാസാംസ്‌കാരിക ഐക്യവും പ്രോത്സാഹിപ്പിക്കുന്ന വേദിയാണ്. അറുപതിലധികം ഇനങ്ങളില്‍ മത്സരം നടക്കും. 30 വയസ്സ് കവിയാത്ത സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നിവര്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം.

സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ഐസിഎഫ് നാഷണല്‍ സെക്രട്ടറി മഹ്മൂദ് സഖാഫി അധ്യക്ഷത വഹിച്ചു. നാഷനല്‍ സെക്രട്ടറി അബ്ദുള്‍ സലാം കുറ്റിയാടി ഉദ്ഘാടനം ചെയ്തു. ഹസന്‍ അഹ്‌സനി കാലടി സംഘാടക സമിതി പ്രഖ്യാപനം നടത്തി. ഹാഫിള് സാജിദ് സഖാഫിയുടെ (ചെയര്‍മാന്‍) നേതൃത്വത്തില്‍ 81 അംഗ സമിതി നിലവില്‍ വന്നു. സാഹിത്യോത്സവ് പ്രചാരണ പോസ്റ്റര്‍ പ്രകാശനവും നടന്നു. ആര്‍എസ്‌സി അസീര്‍ സോണ്‍ ജനറല്‍ കണ്‍വീനര്‍ യൂസുഫ് ആലത്തിയൂര്‍ സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മൊയ്ദീന്‍ മാവൂര്‍ നന്ദിയും പറഞ്ഞു. കഇഎ വെസ്റ്റ് ചാപ്റ്റര്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ പതിമംഗലം, ഗഇഎ ഖമീസ് മുശൈത് പ്രസിഡന്റ് അബ്ദുല്‍ റസാഖ് ബന്നൂര്‍, ഞടഇ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് നിയാസ് കാക്കൂര്‍ തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.

അസീറിലെ പ്രവാസി സമൂഹത്തിന്റെ ഐക്യവും സാഹിത്യസാംസ്‌കാരിക പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന വലിയ പരിപാടിയായി തന്നെ ഇത്തവണത്തെ സാഹിത്യോത്സവ് മാറുമെന്ന് സംഘാടക സമിതിഅറിയിച്ചു
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






