ജിഎംഎഫ് റിയാദ്: ഷാജി മഠത്തില്‍ നയിക്കും
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം മലാസ് ചെറീസ് റസ്‌റ്റോറന്റ് ഹാളില്‍ നടന്നു. ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു. റിയാദിലും നാട്ടിലും നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കല സാംസ്‌കാരിക പരിപാടികള്‍ എന്നിവ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സെക്രട്ടറി അവതരിപ്പിച്ചു. പ്രവര്‍ത്തനങ്ങളുടെ വീഡിയോ ഡോകുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. റാഫി പാങ്ങോട് അവതരിപ്പിച്ച ഭരണസമിതി പാനല്‍ ഐക്യകണ്‌ഠ്യേന അംഗീകരിച്ചു. ഷാജി മഠത്തില്‍ (പ്രസിഡന്റ്), മുസ്തഫ കുമരനെല്ലൂര്‍ (ജനറല്‍ സെക്രട്ടറി), സജീര്‍ […]














