Sauditimesonline

air india express
വിമാനനിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ പ്രവാസികള്‍

മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ എ അബ്ദുല്‍ ഹക്കിമിന് റിയാദില്‍ സ്വീകരണം

റിയാദ്: സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മുന്‍ അംഗം ഡോ എ അബ്ദുല്‍ ഹക്കിമിന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം. നവംബര്‍ 14 വെള്ളി വൈകീട്ട് 3ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൃപ മുന്‍ ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന സത്താര്‍ കായംകുളം അനുസ്മരണത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം റിയാദില്‍ എത്തിയത്.

കായംകുളം പ്രവാസി അസോസിയേഷന്‍ ഭാരവാഹികളായ ഇസ്ഹാഖ് ലവ്‌ഷോര്‍, ഷൈജു നമ്പലശേരി, ഷിബു ഉസ്മാന്‍, കബീര്‍ മജീദ്, ഷബീര്‍ വരിക്കപ്പള്ളി, പി കെ ഷാജി, കെ ജെ അബ്ദുല്‍ റഷീദ്, നൗഷാദ് യാക്കൂബ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top