സമുദ്ര ഗതാഗതത്തിന് ഭീഷണി; അന്താരാഷ്ട്ര കരാര്‍ ആവശ്യം
റിയാദ്: സമുദ്രയാത്രകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഭീകരവാദം നേരിടാന്‍ അന്താരാഷ്ട്ര കരാറുകള്‍ ആവശ്യമാണെന്ന് സൗദി അതിര്‍ത്തി സുരക്ഷാ സേന മേധാവി. കടല്‍ മാര്‍ഗമുളള ചരക്കു നീക്കത്തിന് ഭീഷണി വര്‍ധിച്ചുവരുകയാണെന്നും ജനറല്‍ അവാദ് ബിന്‍ ഈദ് അല്‍ ബലാവി പറഞ്ഞു. സമുദ്രഗതാഗതം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് ശാസ്ത്രീയ സംവിധാനങ്ങളും മികച്ച പരിശീലനവും ആവശ്യമാണെന്ന് ജനറല്‍ അവാദ് ബിന്‍ ഈദ് അല്‍ ബലാവി പറഞ്ഞു. 18 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമുദ്ര സുരക്ഷാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. […]














