ആശങ്കയുളവാക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണം
റിയാദ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ എസ്‌ഐആര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം ആശങ്കയുളവാക്കുന്നതാണെന്ന് മുസ്‌ലിം സംഘടനകളുടെ പൊതുവേദി മുസ്‌ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റി. എസ്‌ഐആര്‍ സംബന്ധിച്ചു റിയാദിലെ മുഖ്യധാരാ മുസ്ലിം സംഘടനാ ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ സംഗമം കെഎംസിസി സൗദി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ബിഎല്‍ഓമാരെപ്പോലും സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ ധൃതിപിടിച്ച് നടപ്പിലാക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് പിന്നില്‍ ഗൂഢമായ ഉദ്ദേശങ്ങളുണ്ടന്ന് അദ്ദേഹം ആരോപിച്ചു. ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ വിഷയം അവതരിപ്പിച്ചു. സംശയനിവാരണവും […]














