നഴ്‌സുമാര്‍ കാവല്‍ മാലാഖമാര്‍; ആദരം അര്‍പ്പിച്ച് ലുലു മാള്‍
റിയാദ്: ആതുര ശുശ്രൂഷാ രംഗത്തു കരുതലിന്റെ കാവല്‍ മാലാഖമാരായി മാറിയ നഴ്‌സുമാര്‍ക്ക് ആദരം. ലോക നഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി റിയാദ് മുറബ്ബ ലുലു മാള്‍ ആണ് നഴ്‌സുമാരെ ആദരിച്ചത്. ‘നഴ്‌സുമാര്‍ നമ്മുടെ ഭാവി; നഴ്‌സുമാരോടുളള കരുതല്‍ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തും’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം അന്താരാഷ്ട്ര നഴ്‌സിംഗ് കൗണ്‍സില്‍ നഴ്‌സ് ദിനം ആചരിക്കുന്നത്. പ്രമേയത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടാണ് അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലെ നഴ്‌സുമാരെ ആദരിച്ചത്. മികച്ച ആരോഗ്യ പരിചരണം ഉറപ്പുവരുത്തുക മാത്രമല്ല, സമൂഹത്തിലെ മുഴുവന്‍ മേഖലയിലും നഴ്‌സുമാരുടെ […]














