
റിയാദ്: വര്‍ഗീയ വിഷം ചീറ്റിയ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.കെ. ബാലന്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യത്തെ പരസ്യമായി അപമാനിച്ചെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. സമൂഹത്തില്‍ ഛിദ്രതയും കലാപവും സൃഷ്ടിക്കുന്ന ഗുരുതര രാഷ്ട്രീയ കുറ്റമാണ് ബലന്റെ പ്രസ്താവന. ഇതു അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഒഐസിസി പ്രസ്താവനയില്‍ പറഞ്ഞു.

മതനിരപേക്ഷത പ്രസംഗിക്കുന്ന സിപിഎം നേതാക്കളുടെ ഇരട്ടത്താപ്പിന്റെ നഗ്‌നമായ ഉദാഹരണമാണ് ബാലന്റെ പരാമര്‍ശം. അധികാര രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന സിപിഎം നിലപാട് അപകടകരവും വും ജനാധിപത്യ വിരുദ്ധവുമാണ്. കേരളം വര്‍ഷങ്ങളായി കാത്തുസൂക്ഷിച്ചിരുന്ന മതസൗഹാര്‍ദ്ദവും സാമൂഹിക ഐക്യവും തകര്‍ക്കാനുള്ള ശ്രമമാണിത്.

മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ വ്യക്തിയില്‍ നിന്നുണ്ടായ വര്‍ഗീയ പരാമര്‍ശം ഒറ്റപ്പെട്ട വാക്കുപിഴയല്ല. സിപിഎം നേതൃത്വം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംസ്‌കാരത്തിന്റെ പ്രതിഫലനമാണെന്ന് ഒ.ഐ.സി.സി കുറ്റപ്പെടുത്തി. ഇത്തരം പ്രസ്താവനകള്‍ സമൂഹത്തില്‍ ഭിന്നതയും വൈരാഗ്യവും സൃഷ്ടിച്ച് സംസ്ഥാനത്തെ അപകടകരമായ വഴിയിലേക്ക് നയിക്കും. വര്‍ഗീയ പരാമര്‍ശത്തില്‍ കേരള ജനതയോട് ബാലന്‍ നിരുപാധികം മാപ്പ് പറയണം. മാത്രമല്ല, കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്നും ഒ.ഐ.സി.സി ആവശ്യപ്പെടുന്നു.

വര്‍ഗീയതയ്‌ക്കെതിരെ മൗനം പാലിക്കുന്ന സര്‍ക്കാര്‍ നിലപാടും അപലപനീയമാണ്. മതനിരപേക്ഷ ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ ജനാധിപത്യ പോരാട്ടം തുടരുമെന്ന് ഒ.ഐ.സി.സി ആവശ്യപ്പെട്ടു. കേരളത്തെ വര്‍ഗീയതയുടെ പരീക്ഷണശാലയാക്കാനുള്ള ഏതൊരു ശ്രമവും തള്ളിക്കളയുമെന്നും ഒ.ഐ.സി.സി ആഹ്വാനം ചെയ്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






