Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍

മഞ്ചീസ് രുചിക്കൂട്ട് ഹായിലിലും; പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

ഹായില്‍: മനംനിറയും രുചിക്കൂട്ടൊരുക്കി ‘മഞ്ചീസ്’ ഫാസ്റ്റ് ഫുഡ് ഹായില്‍ സിറ്റി സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപമാണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്. സിറ്റി ഫ്‌ളവര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹമദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സീനിയര്‍ ഡയറക്ടര്‍ ഇകെ റഹീം, മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍, മഞ്ചീസ് മാനേജര്‍മാരായ മുഹമ്മദ് അലി, സിജോ, സിറ്റി ഫ്‌ളവര്‍ ഹായില്‍ ്രബാഞ്ച് മാനേജര്‍ മനോജ് തിരൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ബഹറൈനിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന ‘മഞ്ചീസ്’ വിവിധയിനം ചിക്കന്‍, മത്സ്യ വിഭവങ്ങള്‍ക്ക് പേരുകേട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയാണ്. ഒന്‍പതാമത് ശാഖയാണ് ഹായിലില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ചിക്കന്‍ ബ്രോസ്റ്റഡ് ഉള്‍പ്പെടെയുളള വിഭവങ്ങള്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. വിവിധതരം ഫ്രഷ് ജൂസ്, ഡെസേര്‍ട്ട് ഇനങ്ങള്‍, കിഡ്‌സ് സ്‌പെഷ്യല്‍ വിഭവങ്ങള്‍, ക്ലബ് സാന്‍ഡ്‌വിച്, പൊട്ടറ്റൊസ് തുടങ്ങിയ വിഭവങ്ങള്‍ ‘മഞ്ചീസ്’ ഒരുക്കിയിട്ടുളളത്. അല്‍ഫഹം, റൈസ് എന്നിവ ഉള്‍പ്പെടെ കൂടുതല്‍ വിഭവങ്ങള്‍ ഉടന്‍ ലഭ്യമാക്കും. കുടുംബസമേതം വിഭവങ്ങള്‍ ആസ്വദിക്കാനുളള ഡൈനിംഗ് സജ്ജികരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top