Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ത്രിദിന ക്യാമ്പ് റിയാദില്‍ സമാപിച്ചു

റിയാദ്: ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ത്രിദിന വാര്‍ഷിക ക്യാമ്പ് റിയാദ് ഇന്റര്‍നാഷണര്‍ ഇന്ത്യന്‍ സ്‌കൂളില്‍ സമാപിച്ചു. സൗദി അറേബ്യയിലെ മൂന്ന് റീജിയനുകളില്‍ നിന്ന് തെരഞ്ഞെടുത്ത പെണ്‍കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലെ ഏഴ് ഇന്റര്‍നാഷംല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 96 ഗൈഡുകളും 12 ലീഡര്‍മാരുമാണ് ത്രിദിന ക്യാമ്പില്‍ പങ്കെടുത്തത്. വ്യായാമ മുറകള്‍, മാനസിക ഉല്ലാസത്തിനുളള കളികള്‍, പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ സ്വന്വയിപ്പിച്ച പരിപാടികളാണ് ക്യാമ്പില്‍ അരങ്ങേറിയത്.

ഭാരത് ആര്‍ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ചീഫ് കമ്മീഷണര്‍ ഷമീര്‍ ബാബു ക്യാമ്പ് ഉദഘാടനം ചെയ്തു. ക്യാമ്പ് കണ്‍വീനര്‍ ബി നോ മാത്യു ക്യാംമ്പ് സന്ദേശം പങ്കുവച്ചു. റീജിയണല്‍ കമ്മീഷണര്‍ ശബാന പര്‍വീണ്‍, ട്രെയിനിങ് കമ്മീഷണര്‍ പതിമിനി യു നായര്‍, അമാനുല്ല അര്‍ഷാദ്, സവാദ്, സംഗീത അനൂപ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും കമ്മീഷണര്‍ ഗൈഡുമായ മീര റഹ്മാന്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ സരിത ഉണ്ണി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top