
റിയാദ്: നിര്‍മാണ മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന സൗദി ബിഗ്-ഫൈവ് അന്താരാഷ്ട്ര പ്രദര്‍ശനം റിയാദില്‍ സമാപിച്ചു. 40 രാഷ്ട്രങ്ങളില്‍ നിന്നുളള 800 കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.

നിര്‍മാണ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനമാണ് സൗദി ബിഗ്-5 പ്രദര്‍ശനത്തിന്റെ പ്രത്യേകത. അന്താരാഷ്ട്ര രംഗത്തെ നൂതന കണ്ടുപിടുത്തങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ സൗദി കോണ്‍ട്രാക്‌ടേഴ്‌സ് അതോറിറ്റിയുടെ സഹകരണത്തോടെ അരങ്ങേറിയ പ്രദര്‍ശനത്തിന് കഴിഞ്ഞു.
എച്‌വിഎസി, സ്‌റ്റോണ്‍ ആന്റ് സര്‍ഫേസ്, ഫെസിലിറ്റേഷന്‍ മാനേജ്‌മെന്റ്, വിന്‍ഡോസ് ആന്റ് ഡോഴ്‌സ്, ഗ്‌ളാസ് തുടങ്ങി നാല് വിഭാഗങ്ങളിലാണ് പ്രദര്‍ശനം ഒരുക്കിയത്.
സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030ന് കൂടുതല്‍ കരുത്തുപകരാന്‍ സൗദി ബിഗ്-5 സഹായിക്കുമെന്ന് പ്രദര്‍ശന നഗരി സന്ദര്‍ശിച്ച വ്യവസായ, ധാതു വിഭവ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഒസാമ ബിന്‍ അബ്ദുല്‍ അസീസ് അല്‍സമില്‍ പറഞ്ഞു.

ജിസിസി രാഷ്ട്രങ്ങള്‍ക്ക് പുറമെ ജര്‍മനി, യുകെ, ഇറ്റലി, ചൈന, ഇന്ത്യ ഉള്‍പ്പെടെ 40 രാഷ്ട്രങ്ങളിഫ നിന്നായി 28,000 വിദഗ്ദരും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. നിര്‍മ്മാണമേഖലയിലെ കമ്പനികള്‍ക്ക് ബി2ബി അവസരവും ഒരുക്കിയിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.