റിയാദ്: സൗദി അറേബ്യയുടെ ചരിത്രവും പൈതൃകവും പങ്കുവെച്ച് സ്ഥാപക ദിനം രാജ്യവ്യാപകമായി ആഘോഷം തുടരുന്നു. ചരിത്രത്തിലാധ്യമയി പൊതുനിരത്തില്‍ വനിതാ സൈനികരുടെ മാര്‍ച്ച് അരങ്ങേറി. റിയാദില്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പരമ്പരാഗത നൃത്തമായ ‘അര്‍ദ’ക്കൊപ്പം ചുവടുവെച്ചു.
മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യം സ്ഥാപിതമായതിന്റെ സന്തോഷവും അഭിമാനവുമാണ് സ്ഥാപക ദിന വാര്‍ഷികമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്താണ് രാജ്യം ഇന്നുകാണുന്ന അഭിവൃദ്ധിയിലേക്ക് കുതിച്ചത്. രാജ്യത്തിന്റെയും ജനങ്ങളുടെയും ആഴത്തിലുളള ഐക്യവും സ്ഥിരതയുമാണ് സ്ഥാപക ദിനം പങ്കുവെക്കുന്നതെന്നും രാജാവ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
സ്ഥാപക ദിന ആഘോഷത്തിന്റെ ഭാഗമായി പൗരാണിക തലസ്ഥാന നഗരി ദര്‍ഇയ്യയില്‍ വനിതാ സൈനികരുടെ മാര്‍ച്ച് കൗതുക കാഴ്ചയാണ് സമ്മാനിച്ചത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ സൈനികര്‍ പൊതു നിരത്തില്‍ മാര്‍ച്ച് ചെയ്യുന്നത്.
ഫുട്‌ബോള്‍ ക്ലബായ അല്‍ നസറില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുളള താരങ്ങള്‍ പങ്കെടുത്ത വിപുലമായ ആഘോഷ പരിപാടികള്‍ നടന്നു. അറബ് വസ്ത്രം അണിഞ്ഞും പരമ്പരാഗത നൃത്തമായ അര്‍ദക്ക് ചുവടുവെച്ചും റൊണാള്‍ഡോയും ആഘോഷങ്ങളില്‍ പങ്കെടുത്തു.
നാല് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് രാജ്യമെങ്ങും നടക്കുന്നത്. സൗദിയുടെ പുരതന തലസ്ഥാനം ദിര്‍ഇയ്യയില്‍ ഇതിഹാസ ചരിത്ര സംഗീത് വരുന്ന് ഒരുക്കിയിട്ടുണ്ട്. സാംസ്‌കാരിക മന്ത്രാലയം നൂറാ യൂനിവേഴ്‌സിറ്റി റെഡ് ഹാളില്‍ സൗദിയുടെ ചരിത്രം വിളബരം ചെയ്യുന്ന സംഗീത വിരുന്ന് നാലു ദിവസങ്ങളില്‍ തുടരും. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളും മലയാളി കൂട്ടായ്മകളും നിരവധി പരിപാടികളാണ് ആഘോഷങ്ങളുടെഭാഗമായി ഒരുക്കിയിട്ടുളളത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.