Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഭാവി ശോഭനം: സദി ധനമന്ത്രി

റിയാദ്: ഗള്‍ഫ് രാജ്യങ്ങളുടെ ഭാവി ഏറ്റവും മികച്ച നില കൈവരിക്കാന്‍ വരുന്ന ആറു വര്‍ഷം സഹായിക്കുമെന്ന് സൗദി ധനകാര്യമന്ത്രി. യുക്രൈന്‍ യുദ്ധം പല രാജ്യങ്ങളെയും പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

യുക്രൈന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി യൂറോപ്പിന് പുറമെ മറ്റ് രാജ്യങ്ങളെയും ബാധിക്കും. വരും ദിവസങ്ങളില്‍ ഇതിന്റെ പ്രത്യാഘാതം കൂടുതല്‍ ദൃശ്യമാകുമെന്നും ധനമന്ത്ര മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. റിയാദില്‍ നടക്കുന്ന ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജിസിസി രാജ്യങ്ങള്‍ക്ക് അടുത്ത ആറ് വര്‍ഷം മികച്ച നില കൈവരിക്കാന്‍ കഴിയും. സാമ്പത്തികമായും സാമൂഹികമായും കൂടുതല്‍ സുസ്ഥിരത കൈവരിക്കാനുളള ഒരുക്കങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്നത്.

പണപ്പെരുപ്പം പല ലോക രാജ്യങ്ങളിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത്തരം രാജ്യങ്ങള്‍ക്ക് ധനസഹായം ആവശ്യമാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ സഹകരണവും പരസ്പരം ആശ്രയിക്കുന്ന സ്ഥിതിയും ഉണ്ടാകണം. ഒലിയ കടബാധ്യതയില്‍ മുന്നോട്ടുനീങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ചില രാജ്യങ്ങള്‍ക്കുളളത്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ അന്താരാഷ്ട്ര സംഘടന, ജി 20 രാജ്യങ്ങള്‍ ളന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിസന്ധിയുളള രാജ്യങ്ങളെ സഹായിക്കാന്‍ സൗദി അറേബ്യ സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top