
റിയാദ്: മാസ് റിയാദ് ഇരുപത്തിരണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ‘മാസ് ദ ഗ്രേറ്റ് ഷെഫ്’ സീഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നവംബര്‍ 4ന് വൈകീട്ട് 4 മുതല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സീ ഫുഡ് വിഭവങ്ങള്‍, സാലഡ് തയ്യാറാക്കല്‍ മത്സരങ്ങളും, ലൈവ് റെസിപ്പി കുക്കറി ഷോ എന്നിവയും നടക്കും.
പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ട്. രജിസ്ട്രേഷന് ഫീസ് ഇല്ല. പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും ആകര്‍ഷകമായ പ്രോത്സാഹന സമ്മാനം വിതരണം ചെയ്യും.

സീ ഫുഡ് മത്സര വിജയിക്ക് ഒരു പവന് സ്വര്‍ണം സമ്മാനിക്കും. മികച്ച സാലഡ് തയ്യാറാക്കുന്നവര്‍ക്ക് നാല് ഗ്രാം സ്വര്‍ണം സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0500585182, 0557341116 എന്നീ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.’MASS The Great Chef’ എന്ന് വാട്ട്സ് അപ്പ് സന്ദേശമയച്ചും രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം.
മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ്) ഇരുപത്തിരണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 2023 ജനുവരി 13 ന് പ്രശസ്തരായ കലാകാരന്മാര് പങ്കെടുക്കുന്ന കലാസന്ധ്യ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.