റിയാദ്: ഒഐസിസി ‘പൊളിറ്റിക്കല്‍ കഫെ’ ഒക്‌ടോബര്‍ 27ന് റിയാദില്‍ നടക്കും. ഗ്‌ളോബല്‍ കമ്മറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള മുഖ്യാതിഥിയായിരിക്കും. രാത്രി 8ന് ബത്ഹ അപ്പോളോ ഡിമോറ ഹാളിലാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.
വിദേശരാജ്യങ്ങളിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സംഘടന സംവിധാനം ശക്തി പെടുത്തുക, പ്രവാസികളുടെ ജീവകാരുണ്യ സാമൂഹ്യ വിഷയങ്ങളില്‍ സംഘടനാ ഇടപെടല്‍ ഏകോപിപ്പിക്കുക, പ്രവര്‍ത്തകരെയും നേതാക്കളെയും സജ്ജമാക്കുക എന്നിവയാണ് പൊളിറ്റിക്കല്‍ കഫെ ലക്ഷ്യം വെക്കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.