Sauditimesonline

pravasi janavidi
ബഹുസ്വരത തകര്‍ത്തവര്‍ക്കുള്ള മറുപടി; തോറ്റിട്ടും ഇടതുപക്ഷം നിലപാട് തിരുത്തുന്നില്ല: പ്രവാസി വെല്‍ഫെയര്‍

ആഗോള നിക്ഷേപ സംഗമത്തിന് റിയാദില്‍ തുടക്കം

റിയാദ്: ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ആറാം എഡിഷന്‍ റിയാദില്‍ ആരംഭിച്ചു. ‘മാനവികതയില്‍ നിക്ഷേപിക്കുക; പുതിയ ലോകക്രമം പ്രാപ്തമാക്കുക’ എന്ന പ്രമേയത്തിലാണ് അന്താരാഷ്ട്ര നിക്ഷേപ സംഗമം അരങ്ങേറുന്നത്.
കൊവിഡിന് മുമ്പുളള അവസ്ഥയിലേക്ക് കാലത്തെ പുനസ്ഥാപിക്കുകയും ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളി ചര്‍ച്ച ചെയ്യുന്നതിനുമാണ് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് ലക്ഷ്യം വെക്കുന്നത്. അസമത്വം ഇല്ലാതാക്കി സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നത് ഉള്‍പ്പെടെ ഉച്ചകോടി വിശകലനം ചെയ്യും.

റിയാദ് കിംഗ് അബ്ദുല്‍ അസീസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നിക്ഷേപ സംഗമത്തിന് വേദി ഒരുക്കിയിട്ടുളളത്. വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായ 500 പേര്‍ വിഷയം അവതരിപ്പിക്കും. ലോക രാജ്യങ്ങളില്‍ നിന്നായി 6000 പ്രതിനിധികളാണ് ത്രിദിന നിക്ഷേപ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 180 സെഷനുകളില്‍ 30 ശില്പശാലകള്‍ നടക്കും. രാഷ്ട്ര തലവന്‍മാരും അന്താരാഷ്ട്ര ഏജന്‍സി മേധാവികളും പങ്കെടുക്കുന്ന 4 മിനി ഉച്ചകോടികളും ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാന്‍ യാസിര്‍ അല്‍ റുമയ്യാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് സിഇഒ റിച്ചാര്‍ഡ് അത്യാസ് പ്രതിനിധികളെ സ്വാഗതം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top