Sauditimesonline

kummil
സംഘ്പരിവാര്‍ ശ്രമിച്ചാല്‍ ചരിത്രം മൂടാനാവില്ല: ചിന്ത ടേബിള്‍ ടോക്ക്

ബുറൈദയില്‍ ഒഐസിസി സ്വാതന്ത്ര്യ ദിനാഘോഷം

മിദ്‌ലാജ് വലിയന്നൂര്‍

റിയാദ്: ഒ ഐ സി സി യുടെ നേതൃത്വത്തില്‍ സൗദിയിലെ ബുറൈദയില്‍ ഇന്ത്യന്‍ സമൂഹം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മികച്ച വിജയം നേടിയ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

രാവിലെ 8ന് പ്രസിഡന്റ് സകീര്‍ പത്തറയുടെ നേതൃത്വത്തില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് പരിപാടികള്‍ ആരംഭിച്ചത്. വൈകുന്നേരം സാംസ്‌കാരിക സമ്മേളനം നടന്നു. സ്വാതന്ത്ര്യദിന സന്ദേശം നല്‍കി എഞ്ചിനീയര്‍ ബഷീര്‍ കണ്ണൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാത്ഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി അംഗം സദഖത്തുളള, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അനിത എന്നിവര്‍ പ്രസംഗംഗിച്ചു. ആദം അലി, മുഹമ്മദ് അലിപുളിങ്കാവ്, കെഎംസിസി പ്രധിനിധി ഫൈസല്‍ ആലത്തൂര്‍ അബ്ദുറഹ്മാന്‍, പ്രമോദ് കുര്യന്‍, സക്കീര്‍ കുറ്റിപ്പുറം, ഷിനു, ലത്തീഫ് മംഗലാപുരം, അഷറഫ് കാലിക്കറ്റ്, നൗഷാദ് കാലിക്കറ്റ് എന്നിവര്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

ബിനോയ്, അസീസ്, അനില്‍ നാഥ്, മുജീബ്, റഹീം കണ്ണൂര്‍ എന്നിവര്‍ വിദ്യാത്ഥികള്‍ക്ക് പാരിതോഷികം വിതരണം ചെയ്തു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ പ്രവാസി കൂട്ടായ്മാ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. മനാഫ് തലയാട് സ്വാഗതവും ആന്റണി അങ്കമാലി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top