Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

‘ഒരു ജനത എം.ഐ.തങ്ങളെ വായിക്കുന്നു’ പദ്ധതിക്ക് പിന്തുണ

റിയാദ്: ചിന്തകനും ഗ്രന്ഥകാരനും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന ഐ ഐ തങ്ങളുടെ രചനകള്‍ പൊതുസമൂഹത്തിലെത്തിക്കുന്നതിന് കെ എം സി സി വനിതാ വിംഗിന്റെ പിന്തുണ. ഗ്രേസ് എജ്യൂക്കേഷണല്‍ അസോസിയേഷന്റെ ‘ഒരു ജനത എം ഐ തങ്ങളെ വായിക്കുന്നു’ പദ്ധതിക്ക് ധന സഹായം നല്‍കിയാണ് പിന്തുണക്കുന്നത്. ചെയര്‍പേഴ്‌സണ്‍ ഖമറുന്നിസ മുഹമ്മദ് ഗ്രേസ് ചാപ്റ്റര്‍ മുഖ്യ രക്ഷാധികാരി ഉസ്മാന്‍ അലി പാലത്തിങ്ങലിന് ധനസഹായം കൈമാറി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി കൗണ്‍സിലര്‍മാര്‍, വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ തെരഞ്ഞടുത്ത അന്‍പത് പ്രതിനിധികള്‍ എന്നിവര്‍ക്കു എം.ഐ.തങ്ങള്‍ രചിച്ച അഞ്ച് പുസ്തകങ്ങളും ശിഹാബ് തങ്ങള്‍ സ്മരണികയും സമ്മാനിക്കുന്നതിനുളള സാമ്പത്തിക സഹായമാണ് കൈമാറിയത്.

ആയിരത്തി അഞ്ഞൂറ് രൂപ വിലയുളള പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. മുസ്‌ലിം ലീഗ് ദര്‍ശനവും ദൗത്യവും, സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിം സമുദായം, സര്‍ സയ്യിദ് അഹമ്മദ്ഖാന്‍, സംഘബോധത്തിന്റെ ഹരിത സാക്ഷ്യങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ദാര്‍ശനിക വഴികളെ വ്യക്തമായി നിര്‍വചിക്കപ്പെട്ട എഴുത്തുകാരനായിരുന്നു എം.ഐ.തങ്ങള്‍. പുതിയ കാലത്ത് അദ്ദേഹത്തെ വായിക്കുന്നതുവഴി വലിയ രാഷ്ട്രീയ ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. പദ്ധതിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്‌ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ജസീല മൂസ, ട്രഷറര്‍ നുസൈബ മാമു, ഭാരവാഹികളായ ത്വാഹിറ മാമുക്കോയ, ഹസ്ബിന നാസര്‍,ഫസ്‌ന ഷാഹിദ്, നജ്മ ഹാഷിം, സാറ നിസാര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top