റിയാദ്: സൗദി അറേബ്യയില്‍ മൂല്യ വര്‍ധിത നികുതി വര്‍ധിപ്പിച്ചതോടെ ഉപഭോക്തൃ വില സൂചിക ഉയര്‍ന്നതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. കഴിഞ്ഞ മാസം 6.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയ്. അഞ്ചു ശതമാനം ഉണ്ടായിരുന്ന വാറ്റ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം ഒന്നു മുതല്‍ 15 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. വാറ്റ് വര്‍ധനവ് നിലവില്‍ വന്നതിന് ശേഷമാണ് ഉപഭോക്തൃ വില സൂചിക ഉയര്‍ന്നത്.
എല്ലാ മേഖലയിലും വില വര്‍ധനവ് പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ ഭക്ഷ്യ വിഭവങ്ങള്‍ക്ക് 14.6 ശതമാനവും ഗതാഗത മേഖലയില്‍ 7.3 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി ഇടിഞ്ഞതോടെ രാജ്യത്തിന്റെ പൊതുവരുമാനം കുകുറഞ്ഞിരുന്നു. ഇതിനു പുറമെ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുടെ ആഘാതം നേരിടാനാണ് വാറ്റ് മൂന്നിരട്ടിയായി വര്‍ധിപ്പിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.