Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

സൗദിയില്‍ നിന്നു കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ശ്രമം

റിയാദ്: സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കുകയാണ് റിയാദിലെ സംഘടനകളും ട്രാവല്‍ ഏന്‍സികളും. ഇന്ത്യയിലേക്ക് മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 75,000 പേര്‍ കാത്തിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വിമാനങ്ങള്‍ക്ക് ശ്രമം ആരംഭിച്ചത്.

അന്താരാഷ്ട്ര വിമാന സര്‍വീസ് എപ്പോള്‍ സര്‍വീസ് ആരംഭിക്കുമെന്ന് വ്യക്തതയില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വന്ദേ ഭാരത് മിഷന്‍ സര്‍വീസും ചാര്‍ട്ടേഡ് വിമാനങ്ങളും മൂന്നു മാസത്തിനിടെ 87,000 പേരെയാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത 75,000 പേര്‍ക്ക് ഇനിയും യാത്രാ സൗകര്യം ലഭിച്ചിട്ടില്ല. ഇതിനു പുറമെ നിരവധിയാളുകള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണ്. ഇവരിലേറെയും മലയാളികളാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് സംഘടനകളും ട്രാവല്‍ ഏജന്‍സികളും ശ്രമം തുടങ്ങിയത്.

അതിനിടെ 70 സ്ത്രീകളും 110 പുരുഷന്‍മാരും ഉപ്പെടെ 180 യാത്രക്കാരുമായി റിയാദില്‍ നിന്നു ചാര്‍ട്ടര്‍ വിമാനം കൊച്ചിയിലെത്തി. അപകടത്തില്‍ ഗുരുതരമായി കാലിന് പരിക്കേറ്റ മലപ്പുറം കൊളപുറം സിറാജുദ്ദീനും ഇതേ വിമാനത്തില്‍ കൊച്ചിയിലെത്തി. 48 മണിക്കൂറിനകം അടിയന്തിര ശസ്ത്രക്രിയ ആവശ്യമുളള ഇയാള്‍ക്ക് ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി എയലൈന്‍സ് യാത്രാനുമതി നല്‍കിയിരുന്നില്ല. പിന്നീട് മെഡിക്ക സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് യാത്രാനുമതി നേടിയത്. വിദഗ്ദ ചികിത്സ ആവശ്യമുളള നിരവധിയാളുകള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നതിനാല്‍ വന്ദേ ഭാരത് മിഷന്റെ കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top