റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നോക്കിയ കോമ്പൗണ്ടില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് പി കെ ഷാജി അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി അംഗങ്ങളായ സത്താര്‍ കായംകുളം, സജി കായംകുളം, മുജീബ് കായംകുളം, നിസാര്‍ നമ്പലശേരി, ജനറല്‍ സെക്രട്ടറി സൈഫ് കൂട്ടുങ്കല്‍, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷിബു ഉസ്മാന്‍, മീഡിയ കണ്‍വീനര്‍ ഇസ്ഹാഖ് ലവ്‌ഷോര്‍, നിര്‍വ്വാഹക സമിതി അംഗങ്ങളായ ഷെരിഫ്, കബീര്‍, സലിം പള്ളിയില്‍, ഷൈജു നമ്പലശേരി, ,കെ. ജെ റഷീദ്, അഷറഫ് തകഴി, ബഷീര്‍ കാവനാട് എന്നിവര്‍ നേതൃത്വം നല്‍കി. ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ ഭാരവാഹികളും നിര്‍വ്വാഹക സമിതി അംഗങ്ങളും പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.