ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം
കുവൈത്ത് സിറ്റി: ആണവ റിയാക്ടര്‍ അപകടസാധ്യതകളും നാശനഷ്ടങ്ങളും വിലയിരുത്ത കുവൈത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ണായക യോഗം. സൈനിക, സിവിലിയന്‍ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തതായി കരസേന സ്റ്റാഫ് ഓഫ് ജനറല്‍ പ്രസ്താവനയില്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍, ദുരന്തങ്ങള്‍ എന്നിവ നേരിടാന്‍ രാജ്യത്തെ സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്ന് യോഗം വിലയിരുത്തി. ഊര്‍ജ്ജം, ജലം, ആരോഗ്യം, പരിസ്ഥിതി, സിവില്‍ ഡിഫന്‍സ് തുടങ്ങിയ മേഖലകളിലെ രാജ്യത്തിന്റെ ശേഷി ചര്‍ച്ച ചെയ്തു. വ്യോമ, കടല്‍ പ്രതിരോധ സംവിധാനങ്ങള്‍, […]














