Sauditimesonline

PRAVASI
പ്രവാസി സ്‌നേഹത്തിന്റെ മുഖംമൂടി; മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നു

കെട്ടിടത്തില്‍ നിന്നു വീണു കേളി സഹന യൂനിറ്റ് പ്രസിഡന്റ് മരിച്ചു

റിയാദ്: വെല്‍ഡിങ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു നിലംപതിച്ചു കേളി സഹന യൂനിറ്റ് പ്രസിഡന്റ് മരിച്ചു. കണ്ണൂര്‍ മൊട്ടമ്മല്‍ പരേതനായ ഗോപാലന്‍, കാര്‍ത്യായനി ദമ്പതികളുടെ മകന്‍ സതീശന്‍ (57) ആണ് മരിച്ചത്. അല്‍ഖര്‍ജ് സഹനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം.

30 വര്‍ഷമായി അല്‍ ഖര്‍ജിലെ സഹനയില്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. കേളി കലാ സാംസ്‌കാരികവേദി അല്‍ഖര്‍ജ് ഏരിയ സഹന യൂണിറ്റ് പ്രസിഡന്റ് എന്ന നിലയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. ഭാര്യ രജനി, മക്കള്‍ സ്‌നേഹ, ഗോപിക. സഹോദരങ്ങള്‍ സുജാത പി കെ, ശശി. പി.കെ, മരുമകന്‍. യദു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top