
ജുബൈല്‍: ലോക മലയാളികളുടെ ഒരുമയുടെ ഉത്സവമായ ഓണത്തെ വരവേറ്റ് സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍കറ്റ് ജുബൈല്‍ ശാഖയില്‍ പായസമത്സരം സംഘടിപ്പിച്ചു. മാജീഷ്യനും ഷെഫും ടെലിവിഷന്‍ ഷോ അവതാരകനുമായ രാജ് കലേഷ് മുഖ്യാതിഥിയായിരുന്നു. കേരളത്തില്‍ പോലും അന്യമായിക്കൊണ്ടിരിക്കുന്ന അപൂര്‍വ്വയിനം പായസങ്ങളുടെ വൈവിധ്യം ഒരുക്കിയ മത്സരം കാണികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും ഒരു പോലെ മധുരം സമ്മാനിക്കുന്ന അപൂര്‍വ്വ കാഴ്ചയായിരുന്നു. തെങ്ങിന്‍പൂക്കുല പായസം മുതല്‍ ദശപുഷ്പ പായസം വരെ മേളയില്‍ മാറ്റുരച്ചതു പ്രവാസികളെയും വിധികര്‍ത്താക്കളെയും അതിശയിപ്പിച്ചു.

വ്യത്യസ്ത പായസ വിഭവങ്ങള്‍ അരങ്ങേറിയ മത്സരത്തില്‍ ഒന്നാം സ്ഥാനം റുക്‌സാന സമീറും രണ്ടാം സ്ഥാനം ആയിഷ ഷഹീനും നേടി. പ്രമോദ്, ബീപാത്തുമ്മ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. മത്സരത്തില്‍ പങ്കെടുത്തവര്‍ വ്യത്യസ്ത രുചികൂട്ടുകളാണ് ഒരുക്കിയതെന്ന് രാജ് കലേഷ് പറഞ്ഞു. മത്സരം കാണുന്നതിനും രുചികൂട്ടുകള്‍ നുണയുന്നതിനും ജുബൈലിലെ സാമുഹ്യ സംസകരിക ജീവകാരുണ്യ രംഗത്തെ നിരവധി പ്രമുഖര്‍ എത്തിയിരുന്നു, സിറ്റി ഫഌവര്‍ മാനേജര്‍ സക്കീര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് എന്നിവര്‍ മേളക്ക് നേതൃത്വം നല്‍കി. സപ്ത ശ്രീജിത് അവതാരിക ആയിരുന്നു. 28 വിഭവങ്ങള്‍ ഉള്‍പ്പെടുത്തി വിപുലമായ ഓണസദ്യ ജുബൈല്‍ ഹൈപ്പറില്‍ ഒരുക്കിയിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് തിരുവോണസദ്യലഭ്യമാണെന്നു സിറ്റി ഫ്‌ളവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





