‘ജീവനും സ്വത്തും അഭിമാനവും പവിത്രമാണ്’: ഹാജിമാരെ സ്വീകരിച്ച് ഐസിഎഫ്
റിയാദ്: അല്‍ ഖുദ്‌സ് ഹാജിമാര്‍ക്കായി റിയാദില്‍ സ്വീകരണം. ബത്ഹയിലെ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രവാചകന്റെ പ്രസിദ്ധമായ അറഫാ പ്രഖ്യാപനത്തിലെ സന്ദേശം മുഹമ്മദ് കുട്ടി സഖാഫി വിശദീകരിച്ചു. ‘ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കല്‍പ്പിക്കേണ്ടതാണ്’ -പ്രവാചക വചനം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം, എല്ലാ മനുഷ്യരും തുല്യരാണ്, വര്‍ണ്ണത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ പേരില്‍ ആരും ആര്‍ക്കും മീതെയല്ല. ജീവിതം ഖുര്‍ആനും സുന്നത്തും […]














