Sauditimesonline

ks chitra
'റിഥം-ട്യൂണ്‍സ് ഓഫ് ഇന്ത്യ' ഇന്ന്; കെ.എസ് ചിത്രയ്ക്ക് ദമ്മാം എയര്‍പോര്‍ട്ടില്‍ വരവേല്പ്

സൗദിയിൽ പുതിയ അധ്യയന വർഷം; പാഠ്യപദ്ധതിയിൽ എഐ

റിയാദ്: എഐ സാങ്കേതിത വിദ്യ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗദി അറേബ്യയില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കo. കെ ജി മുതല്‍ 12-ാം ക്ലാസ് വരെയുളള എല്ലാ ഗ്രേഡുകളിലും എഐ പ്രതിവാര ക്ലാസുകള്‍ നടത്താനാണ് തീരുമാനം. 13 ഇടങ്ങളിലെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങളിലെ അധ്യയനം ഈ മാസം ആരംഭിച്ചു. എന്നാല്‍ മക്ക, മദീന എന്നിവിടങ്ങളില്‍ 31ന് ആയിരിക്കും ക്ലാസുകള്‍ തുടങ്ങുക.

പഠനം ആധുനികവല്‍ക്കരിക്കുക, അക്കാദമിക് നിലവാരവും ഡിജിറ്റല്‍ കഴിവുകളും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പാഠ്യപദ്ധതി പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് എഐ സാങ്കേതിക വിദ്യയും പ്രത്യേക വിഷയമായി ഉള്‍പ്പെടുത്തിയത്. കെ.ജി. മുതല്‍ 12 വരെ എല്ലാ ഗ്രേഡുകളിലും എഐ പ്രതിവാര ക്ലാസുകളുണ്ടാകും.

സാങ്കേതിക വിദ്യയാല്‍ നയിക്കപ്പെടുന്ന ലോകത്തിനായി ഭാവി തലമുറകളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പരിഷ്‌കാരം. നാഷണല്‍ കരിക്കുലം സെന്റര്‍, കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, സൗദി ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് എഐ പാഠ്യപദ്ധതി വികസിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകള്‍ക്ക് 33 പ്രതിവാര പീരിയഡുകളുണ്ടാകും. 45 മിനിറ്റ് ആയിരിക്കും ഓരോ പീരിയഡിന്റെയും ദൈര്‍ഘ്യം. ഏഴ്, എട്ട്, ഒമ്പത് ഗ്രേഡുകളിലെ വിദ്യാര്‍ഥികള്‍ക്ക് 35ഉം സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് 32ഉം പീരിയഡുകളാണ് അനുവദിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കലാ, കായിക, സാഹിത്യ വാസനകള്‍ പരിപോഷിപ്പിക്കുന്നതിന് കൂടി സമയം കണ്ടെത്തും വിധത്തിലാണ് പരിഷ്‌കാരങ്ങള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top