Sauditimesonline

4 lulu mango
മാമ്പഴക്കറികള്‍ മുതല്‍ ചീസ് കേക്ക് വരെ; മാമ്പഴ മധുരം നാവിലലിഞ്ഞ് ലുലു 'മാംഗോ മാനിയ'

പ്രവാസി ലീഗല്‍ സെല്‍ സൗദി ചാപ്റ്റര്‍

റിയാദ്: പ്രവാസി ലീഗല്‍ സെല്‍ സൗദി ചാപ്റ്റര്‍ പ്രഥമ ജനറല്‍ ബോഡി യോഗം അല്‍മാസ് റസ്‌റ്റോറന്റ ഹാളില്‍ നടന്നു. സൗദി കോഡിനേറ്റര്‍ പീറ്റര്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഷിബു ഉസ്മാംന്‍, ജോര്‍ജ്ജ് സഖറിയാ, വിനോദ്, റഹ്മാന്‍ മുനമ്പത്ത്, അബ്ദുല്‍ മജീദ് പുല്‍ക്കാടി, നിഹാസ് പാനൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് കൂടുതല്‍ സേവനം ചെയ്യാന്‍ പ്രവാസി ലീഗല്‍ സെല്ലിന് കഴിയുമെന്ന് ശിഹാബ് കൊട്ടുകാട് പറഞ്ഞു. പ്രവാസികള്‍ക്ക് അതാത് രാജ്യങ്ങളിലെ നിയമപരമായ അറിവും പ്രവാസത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് അര്‍ഹമായ നീതിയും ലഭ്യമാക്കാനാണ് കൂട്ടായ്മ. പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തുവാന്‍ നിയമ സഹായം നല്‍കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് കോര്‍ഡിനേറ്റര്‍ പീറ്റര്‍ വര്‍ഗ്ഗീസ്പറഞ്ഞു. ഗഫൂര്‍ കൊയിലാണ്ടി സ്വാഗതവും സെയ്ഫുദ്ദീന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top