സില്‍വാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഷുഹൈബ് മിനയില്‍ മരിച്ചു
മക്ക: മലയാളി ഹജ്ജ് തീര്‍ത്ഥാടകന്‍ മിനയില്‍ നിര്യാതനായി. വ്യവസായ പ്രമുഖനും മലപ്പുറം പുത്തനത്താണി സില്‍വാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കല്‍ ഷുഹൈബ് (45) ആണ് നിര്യാതനായത്. മയ്യിത്ത് മിനയിലെ ശറാഇയ മുഅസ്സിം ഖബര്‍സ്ഥാനില്‍ ഖബറടക്കി. അബുദാബി അല്‍ ബസ്ര ഗ്രൂപ്പ്, പുത്തനത്താണി ഹാലാ മാള്‍, ബേബി വിറ്റ ഫുഡ് പ്രൊഡക്ട്‌സ് എന്നി സംരംഭങ്ങളുടെ ഡയറക്ടറായിരുന്നു. സില്‍വാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സൈതലവി കുട്ടിയാണ് പിതാവ്. മാതാവ് ആയിശ മോള്‍. ഭാര്യ: സല്‍മ, മക്കള്‍: നിദ […]














