കേളി അസീസിയ ഏരിയ ജനകീയ ഇഫ്താര്‍
റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. ഗ്രേറ്റ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ ജാതി മത രാഷ്ട്ര ഭേദമന്യേ വ്യാപാരികളും തൊഴിലാളികളും ഉള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ പങ്കാളികളായി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, ഷിബു തോമസ്, അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സന്‍ പുന്നയൂര്‍, […]














