Sauditimesonline

turki
വിമാനത്താവളങ്ങളില്‍ ആക്രമണം; സൗദിയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മരണം

റിയാദ് ഐസിഎഫ് പ്രവാസി പാര്‍ലിമെന്റ്

റിയാദ്: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) പ്രവാസി പാര്‍ലിമെന്റ് സംഘടിപ്പിച്ചു. ‘നീതി സ്വതന്ത്രമാവട്ടെ’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. തെരഞ്ഞെടുത്ത 22 പ്രതിനിധികള്‍ പ്രവാസി പാര്‍ലിമെന്റില്‍ പങ്കെടുത്തു. അംഗങ്ങള്‍ക്ക് പുറമെ സഭ വീക്ഷിക്കാനെത്തിയവര്‍ക്ക് സന്ദര്‍ശകഗാലറിയും ഒരുക്കിയിരുന്നു. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും വിഷയമായ പതിനൊന്ന് അവതരണങ്ങളും ചര്‍ച്ചകളും നടന്നു.

ഇലക്ഷന്‍ കമ്മീഷന്‍ പോലും കക്ഷിരാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. എങ്കിലും നിരാശ കൈവെടിയാതെ ഇന്ത്യയുടെ ശക്തമായ ഭരണഘടന ആഴത്തില്‍ പഠിക്കാനും അത് മുന്നില്‍ നിര്‍ത്തി ഇന്ത്യ എന്ന ആശയത്തെയും രാജ്യത്തെയും നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഓരോ പൗരന്മാരും ഇടപെടണം. അതിനാവശ്യമായ വിദ്യഭ്യാസവും പരിശീലനവും ആവശ്യമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ശിഹാബ് കൊടുവള്ളി (ജുഡീഷ്യറിയില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല), അബ്ദുല്‍റഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി (അധികാരത്തിനായി മതത്തെ ചൂഷണം ചെയ്യുന്നു), ഫൈസല്‍ മമ്പാട് (ഇലക്ഷന്‍ കമ്മീഷനും ചോരിയും), മുജീബ് അണ്ടോണ (വായ മൂടിക്കെട്ടാനാകുമോ?), മുനീര്‍ കൊടുങ്ങല്ലൂര്‍ – (ഭരണകക്ഷിയില്‍ ചേര്‍ന്ന മാധ്യമങ്ങള്‍), അലി ബുഖാരി (മത ധ്രുവീകരണം കുറയ്ക്കാനുള്ള വിദ്യാഭ്യാസവും സംസ്‌കാരവും), ഷുക്കൂര്‍ അലി ചെട്ടിപ്പടി (സോഷ്യല്‍ മീഡിയയിലെ വിദ്വേഷവും തെറ്റായ വിവരങ്ങളും; നിയമവും സമൂഹവും ചേര്‍ന്ന് നിയന്ത്രിക്കല്‍), നിഹാല്‍ അഹ്മദ് (മതേതരത്വം നീക്കം ചെയ്താല്‍ ഇന്ത്യ എന്താകും?), അബ്ദുള്‍റസാഖ് മര്‍ഖബ് (ഭിന്നാഭിപ്രായങ്ങളെ അംഗീകരിക്കുന്ന രാഷ്ട്രീയ സംസ്‌കാരം, എല്ലാവരുടെയും ശബ്ദം കേള്‍ക്കുന്ന ഭരണകൂടം), അബൂ ഹനീഫ മാസ്റ്റര്‍ (ഐക്യം പുനഃസ്ഥാപിക്കുന്നതിനുള്ള പൗരന്റെ പങ്ക്), അഷ്‌കര്‍ മഴൂര്‍ (മതം, ഭാഷ, പ്രദേശം മാറിയാലും ‘ഇന്ത്യന്‍’ എന്ന് ഒന്നാകുക) എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

ചര്‍ച്ചകളില്‍ ജാബിര്‍ വെന്നിയൂര്‍, ഹാരിസ് മഖ്ദൂമി, ഇബ്രാഹിം കരീം, റസാഖ് വയല്‍ക്കര, ഷമീര്‍ രണ്ടത്താണി, മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍, ലത്തീഫ് മാനിപുരം, ഉമര്‍ മുസ്‌ലിയാര്‍ പന്നിയൂര്‍, അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ്, ഇസ്മാഈല്‍ സഅദി, മുഹമ്മദ്, സിദ്ധീഖ്, സുനൈസ് സംബന്ധിച്ചു. ജാബിറലി പത്തനാപുരം മോഡറേറ്ററായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top