Sauditimesonline

turki
വിമാനത്താവളങ്ങളില്‍ ആക്രമണം; സൗദിയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മരണം

നവോദയ പത്താം വാര്‍ഷികം ലോഗോ പ്രകാശനം

ഹായില്‍: നവോദയ സാംസ്‌കാരിക വേദി പത്താം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ അരങ്ങേറും. സ്വാതന്ത്ര്യ ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ലോഗോ പ്രകാശനവും നടന്നു. ഫുട്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ ബാഡ്മിന്റണ്‍ തുടങ്ങിയ ടൂര്‍ണ്ണമെന്റുകള്‍, ഓണാഘോഷ പരിപാടികള്‍, ഇഫ്താര്‍ സംഗമങ്ങള്‍, വിവിധ സെമിനാറുകള്‍, സമ്മേളനങ്ങള്‍ എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അല്‍ ഹബീബ് മെഡിക്കല്‍ സെന്റര്‍ എംഡി നിസാം പാറക്കോട്, നവോദയ രക്ഷാധികാരി മനോജ് എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. നവോദയ രക്ഷാധികാരി കമ്മിറ്റി അംഗം ജസീല്‍ സ്വാഗതവും മനോജ് മട്ടനൂര്‍ വിഷയാവതരണവും നടത്തി. നവോദയ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഹര്‍ഷാദ്, ജോയിന്‍ സെക്രട്ടറി പ്രശാന്ത് കൂത്തുപറമ്പ്, വൈസ് പ്രസിഡണ്ട് രാജേഷ്, മാധ്യമപ്രവര്‍ത്തകന്‍ അഫ്‌സല്‍ കായംകുളം, ഹബീബ് ആശുപത്രിയിലെ ഡോ. അരവിന്ദ് ജി ശിവന്‍, അസ്‌റാര്‍ എം ഡി രാഗി, ട്രാവല്‍ റൂട്ട് എംഡി അഷ്‌കര്‍, ലുലു ഗ്രൂപ്പ് മാനേജര്‍ ഫൈസല്‍, സെവന്‍ ഇലവന്‍ പ്രതിനിധി കമാല്‍, ജമീല്‍ ഫാര്‍മസി നസീര്‍ സംഗമം, സിറ്റി സ്വീറ്റ്‌സ് എംഡി ജംഷിര്‍, വസായില്‍ എംഡി ഹിഷാം എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top