Sauditimesonline

HORMUZ
നടുക്കടലില്‍ വീണ്ടും ആക്രമണം: 28 ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍; കടലില്‍ കുടുങ്ങിയത് 6000 നാവികരെന്ന് യുഎന്‍

സൗദിയില്‍ വാഹനാപകടം: മലയാളി യുവാവ് ഉള്‍പ്പെടെ നാലു മരണം

റിയാദ്: സൗദിയിലെ അല്‍ ഖര്‍ജ്-ദിലം റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ പാലേമഠം മോയിക്കല്‍ ബിഷര്‍ ഉമര്‍ (28) ആണ് മരിച്ചത്. ലാന്റ് സര്‍വ്വേ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സഹജീവനക്കാരായ സുഡാന്‍ പൗരന്‍മാരാണ് മരിച്ച മറ്റു മൂന്നുപേര്‍. ജോലി ആവശ്യാര്‍ത്ഥം ലൈലാ അഫ്‌ലാജിലേയ്ക്കു പുറപ്പെട്ട സംഘം സഞ്ചരിച്ച പിക്കപ്പ് വാനില്‍ ദിശ തെറ്റിയെത്തിയ ട്രെയിലര്‍ ഇടിച്ച് ഇന്നു പുലര്‍ച്ചെയാണ് അപകടം. റിയാദില്‍ നിന്നു 300 കിലോ മീറ്റര്‍ അകലെ നടന്ന അപകടത്തില്‍ നാലുപേരും തല്‍ക്ഷണം മരിച്ചു.

ഒരു വര്‍ഷം മുമ്പ് വിവാഹിതനായ ബഷീര്‍ ആറു മാസം മുമ്പാണ് സൗദിയിലെത്തിയത്. പിതാവ് ഉമര്‍ ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. മൃതദേഹം ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിസി പ്രവര്‍ത്തകന്‍ മുജീബ് ഉപ്പടയും ബഷീറിന്റെ ബഷീറിന്റെ അമ്മാവന്‍ റഹ്മത്തുല്ലയും ദിലം ആശുപത്രിയിലെത്തി. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുന്നതിന് നിയമ നടപടി ആരംഭിച്ചു. അല്‍ ഖര്‍ജ്, അഫ്‌ലാജ് എന്നിവിടങ്ങളിലെ കെഎംസിസി പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വുരം സഹായവുമായി രംഗത്തുണ്ട്. സന്ദര്‍ശക വിസയിലെത്തിയ മാതാവ് സല്‍മത്ത് റിയാദിലുണ്ട്. ഭാര്യ: റംസീന.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top