തൃശൂര്‍ ഒഐസിസി ‘മീറ്റ് ആന്റ് ഗ്രീറ്റ്’
റിയാദ്: ഒഐസിസി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി കുടുംബ സംഗമം ‘മീറ്റ് ആന്റ് ഗ്രീറ്റ്-2കെ25’ സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ജില്ല കമ്മിറ്റി ഉപാധ്യക്ഷന്‍ അന്‍സായി ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. കലാ സന്ധ്യയില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. പരിചയപ്പെടുവാനും ഒത്തൊരുമ നിലനിര്‍ത്തുവാനും ഇത്തരം കൂടിച്ചേരലുകള്‍ വഴിയൊരുക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിപ്രസിഡന്റ് സലീം കളക്കര പറഞ്ഞു. കേരളത്തിലെ സമകാലിക വാര്‍ത്തകള്‍ ആശങ്കാ ജനകമാണ്. മയക്കുമരുന്നിന്റെ ഉപയോഗവും കൊലപാതകങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുതലിന്റെയും ഉദ്‌ബോധനത്തിന്റെയും […]














