തലശ്ശേരി കൂട്ടായ്മ ഇഫ്താര്‍ സംഗമം
റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ബദറിലെ റിമാസ് സെലിബ്രേഷന്‍ ഹാളില്‍ നടന്ന ഇഫ്താറില്‍ 650തിലധികം അംഗങ്ങളും റിയാദിലെ സാമൂഹിക ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു. സെന്ഹ ഫാത്തിമ ശഹ്‌സാദ് നടത്തിയ ഖിറാഅത്തോടെ ആരംഭിച്ച യോഗം പ്രസിഡന്റ് തന്‍വീര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ റമദാന്‍ സന്ദേശം നല്‍കി. ടിഎംഡബ്ല്യുഎ തലശ്ശേരിയില്‍ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഈ വര്‍ഷം സ്‌പെഷ്യല്‍ പ്രൊജക്റ്റ് ടീമിന്റെ […]













