Sauditimesonline

4 lulu mango
മാമ്പഴക്കറികള്‍ മുതല്‍ ചീസ് കേക്ക് വരെ; മാമ്പഴ മധുരം നാവിലലിഞ്ഞ് ലുലു 'മാംഗോ മാനിയ'

ഇലക്ഷന്‍ കമ്മീഷന്‍ സംഘ്പിവാര്‍ അടിമകള്‍: ആദം മുല്‍സി

റിയാദ്: ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന ഗാന്ധിജി ആഹ്വാനം ചെയ്ത ക്വിറ്റ് ഇന്ത്യാ സമരം സ്വാതന്ത്ര്യത്തിന് വെളിച്ചമേകിയെങ്കില്‍ 83 വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ പ്രസക്തി രാജ്യത്ത് വീണ്ടും ചര്‍ച്ചയാകുന്നതായി കെപിസിസി അംഗം ആദം മുല്‍സി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ അദ്ദേഹം ഒഐസിസി റിയാദ് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് ക്വിറ്റ് ഇന്ത്യാ സമരം. ഇന്നത്തെ ഇന്ത്യയില്‍ ജനങ്ങള്‍ അഴിമതിക്കെതിരെ, സാമൂഹിക അനീതിക്കെതിരെ, അധികാര ദുരുപയോഗത്തിനെതിരെ പോരാട്ടം തുടരുകയാണ്. വിദേശ ഭരണത്തില്‍ നിന്ന് മോചിതരായെങ്കിലും, സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ലഭിച്ചോ എന്ന ചോദ്യമാണ് ഇപ്പോഴും ജനങ്ങളുടെ മനസ്സില്‍ ഉയരുന്നത്.

രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഇലക്ഷന്‍ കമ്മീഷനെതിരെ തൊടുത്തു വിട്ട അണുബോംബ് ഇന്ന് രാജ്യത്തെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. ഇലക്ഷന്‍ കമ്മീഷനെ സ്വാധീനിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നത് സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ഇത് ഏറെ ഗൗരവമുള്ളതാണ്. ഇലക്ഷന്‍ കമ്മീഷന്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ സംഘപരിവാറിന്റെ അടിമകളായി മാറിയതും നമ്മള്‍ കണ്ടതാണന്നും അദ്ദേഹം പറഞ്ഞു.

ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. എല്‍.കെ അജിത്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ക്വിറ്റ് ഇന്ത്യാപ്രസ്ഥാനത്തിന്റെ ആത്മാവ് ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള ജനാധിപത്യ അവകാശമാണ്. അധികാരത്തിന്റെ തട്ടിപ്പുകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരെ ഉയരേണ്ട സമയമാണിത്. ഭരണ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ ജനങ്ങളെ നിയന്ത്രിക്കാനല്ല, എന്നത് വൈകാതെ ബോധ്യമാകുമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഒഐസിസി ഭാരവാഹികളായ കുഞ്ഞി കുമ്പള, നവാസ് വെള്ളിമാട്കുന്ന്, റഷീദ് കൊളത്തറ, അയ്യൂബ് ഖാന്‍, സജീര്‍ പൂന്തുറ നാദിര്‍ഷാ റഹ്മാന്‍, അസ്‌കര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ അമീര്‍ പട്ടണത്ത് സ്വാഗതവും സെക്രട്ടറി ജോണ്‍സണ്‍ മാര്‍ക്കോസ് നന്ദിയും പറഞ്ഞു. നാസര്‍ മാവൂര്‍, മൊയ്ദീന്‍ മണ്ണാര്‍ക്കാട്, സൈനുദ്ധീന്‍ വല്ലപ്പുഴ, അന്‍സാര്‍ വാഴക്കാട്, ഉനൈസ് പത്തനംതിട്ട, സൈനുദ്ധീന്‍ വെട്ടത്തൂര്‍, മജു സിവില്‍ സ്‌റ്റേഷന്‍, അന്‍സര്‍ പാലക്കാട്, റഫീഖ് പട്ടാമ്പി, സിദ്ധീഖ് കോഴിക്കോട്, സഫാദ് കോഴിക്കോട് തുടങ്ങിയവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top