ഒത്തുചേരലിന്റെ ഓണാഘോഷം തുടരുന്നു
റിയാദ്: സമൃദ്ധിയുടെ ഓണാഘോഷം പ്രവാസികള്‍ക്ക് സൗഹൃദവും ഒത്തുചേരലും സമ്മാനിച്ച് തുടരുന്നു. പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ വിവിധ പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്. കസവു മുണ്ടിന്റെ ചേലും മേല്‍ മുണ്ടിന്റെ പ്രൗഢിയും അലങ്കാരമാക്കി പുരുഷന്‍മാര്‍ കേരളീയ വസ്ത്രത്തില്‍ അണിനിരന്നു. മലയാളത്തനിമ അടയാളപ്പെടുത്തിയ വേഷവിധാനത്തോടെയാണ് സ്ത്രീകളും അണിനിരന്നത്. ഓണക്കളികളും വിഭവ സമൃദ്ധമായ സദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി. എക്‌സിസ്റ്റ് 18 വാന്‍സ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം ഉദ്ഘാടനം ചെയ്തു. പ്രൊഫഷണല്‍ ബിരുദം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ […]














