ഇ ടി മുഹമ്മദ് ബഷീര്‍ എംപിക്ക് ദമ്മാമില്‍ സ്വീകരണം
ദമ്മാം: ഹൃസ്വ സന്ദര്‍ശനാര്‍ത്തം ദമ്മാമില്‍ എത്തിയ മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപിക്കും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ പത്രപ്രവര്‍ത്തതകനുമായ സി.പി സൈതലവിക്കും സൗദി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ദമ്മാം കിംഗ് ഫഹദ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കെ.എം.സി.സി സ്ഥാപക നേതാക്കളില്‍ പ്രമുഖനായ സി ഹാഷിം എഞ്ചിനീയറുടെ ഓര്‍മ്മപുസ്തകമായ യാ ഹബീബിയുടെ സൗദിതല പ്രകാശന പരിപാടിയില്‍ സംബന്ധിക്കാനാണ് നേതാക്കള്‍ ദമ്മാമില്‍ എത്തിയത്. […]














