Sauditimesonline

WhatsApp Image 2026-07-13 at 8.20
റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

എറണാകുളം കൂട്ടായ്മ സൗദി സ്ഥാപക ദിനാഘോഷം

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ സൗദി സ്ഥാപക ദിനം ആഘോഷിച്ചു. പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു.പീസ് വാലി റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് ഷിയാസ് കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. സഊദി ഭരണകൂടം പ്രവാസികള്‍ക്ക് നല്‍കുന്ന സുരക്ഷിതവും വികസനാത്മകവുമായ ജീവിതാന്തരീക്ഷത്തിന് അദ്ദേഹം നന്ദി പറഞ്ഞു. സൗദി അറേബ്യ പ്രവാസികള്‍ക്ക് രണ്ടാമത്തെ മാതൃഭൂമിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാരവാഹികളായ ഷുക്കൂര്‍ ആലുവ, എം സാലി ആലുവ, അംജദ് അലി, ജിബിന്‍ സമദ്, എറണാകുളം കൂട്ടായ്മ വുമണ്‍സ് കളകറ്റീവ് ഭാരവാഹികളായ നസ്രിയ ജിബിന്‍, സബീന എം സാലി, നജു കബീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കേക്ക് മുറിച്ചു മധുരം പങ്കിട്ടായിരുന്നു ആഘോഷം. മുഹമ്മദ് ഉവൈസ്, അഡ്വ. അജിത്ഖാന്‍, ജസീര്‍ കോതമംഗലം, നിഷാദ് ചെറുവട്ടൂര്‍, സഹല്‍ പെരുമ്പാവൂര്‍, പികെ ഷജീര്‍, സിയാവുദീന്‍, നിജില്‍, സൗമ്യ സക്കറിയ, അമൃത മേലെമഠം, സ്വപ്‌ന ഷുക്കൂര്‍, സഫ്‌ന അമീര്‍, ലിയാ ഷജീര്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി സുഭാഷ് അമ്പാട്ട് സ്വാഗതവും ട്രഷറര്‍ അമീര്‍ കാക്കനാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top