Sauditimesonline

MAIMOONA AB
അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍

സൗദി സ്ഥാപക ദിനാഘോഷം: റമദാന്‍ കിറ്റ് വിതരണം ചെയ്തു ജിഎംഎഫ്

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സഊദി സ്ഥാപക ദിനം ആഘോഷിച്ചു. തെഴിലാളികള്‍ക്ക് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തായിരുന്നു ആഘോഷം. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ മുഴുവന്‍ മനുഷ്യരെയും ചേര്‍ത്തു പിടിക്കുന്ന സഊദി അറേബ്യയോട് ഇന്ത്യക്കാര്‍ക്ക്കടപ്പാടുണ്ടെന്നു ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ റാഫി പാങ്ങോട് പറഞ്ഞു. സ്ഥാപക ദിനത്തിന് ഐക്യദാര്‍ഢ്യം പ്രക്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍, ജിസിസി വനിതാ കോര്‍ഡിനേറ്റര്‍ കമര്‍ബാനു വലിയത്ത്, നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ കണ്ണൂര്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുസ്തഫ കുമരനെല്ലൂര്‍, നാഷണല്‍ കമ്മിറ്റി കോഡിനേറ്റര്‍ അഫ്‌സല്‍ കണ്ണൂര്‍, സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ സജീര്‍ പെരുംകുളം,

അബ്ദുല്‍ സലാം പാലക്കാട്, സുബൈര്‍ കുമ്മിള്‍, ഹിബ അബ്ദുല്‍സലാം, നസീര്‍ കുന്നില്‍, കുഞ്ഞുമുഹമ്മദ് വയനാട്, ഷാനവാസ് ചക്കമല, ഹാഷിം ഇടിഞ്ഞാര്‍, ഷാനവാസ് വെമ്പിളി, നിഷാദ് കൂട്ടിക്കല്‍, ബാപ്പുട്ടി, സെന്റര്‍ കമ്മറ്റി കോഡിനേറ്റര്‍ ടോം ചാമക്കാല, ഷാജഹാന്‍ പാണ്ട. ഉണ്ണി കൊല്ലം, മുന്ന അയ്യൂബ്, അഷ്‌റഫ് ചേലാമ്പ്ര, റൂബി ടോം, സുഹ്‌റ ബീവി, സജ്‌ന സജീര്‍, റിഷാന അഫ്‌സല്‍, റിനു ഇജാസ്, റംലത്തു ബീവി ഷംസുദീന്‍, ഷംസുദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top