വിഎസ് പ്രവാസി ക്ഷേമനിധി നടപ്പിലാക്കിയ നേതാവ്: കേളി
റിയാദ്: പൊതു ജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച സമാനതകള്‍ ഇല്ലാത്ത സമര നേതാവായിരുന്നു വി എസ് അച്യുതാനന്ദനെന്ന് കേളി കലാസാംസ്‌കാരിക വേദി. 85 വര്‍ഷം നീണ്ടുനിന്ന പൊതു പ്രവര്‍ത്തനത്തില്‍, സമര രംഗത്ത് മരണത്തെ മുഖാമുഖം നേരിടേണ്ടിവന്നിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളില്‍ ഉറച്ചു നിന്നു. പാര്‍ടി പ്രവര്‍ത്തകര്‍ക്കും അവകാശ പോരാട്ടം നടത്തുന്നവര്‍ക്കും പ്രചോദനമേകുന്ന നേതാവായിരുന്നു വിഎസ്. അദ്ദേഹത്തിന്റെ ജീവിതം തൊഴിലാളിവര്‍ഗ്ഗ പോരാട്ടങ്ങള്‍ക്കും ജനകീയ വിഷയങ്ങള്‍ക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങള്‍ക്ക് സമര്‍പ്പിച്ചതായിരുന്നു. സിപിഐഎംന്റെ സ്ഥാപക നേതാക്കളില്‍ അവസാന […]














