Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

ഫോക്കസ് റിയാദ്; ഐഎംകെ അഹമ്മദ് നയിക്കും

റിയാദ്: ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഐഎംകെ അഹമ്മദ് (ഡിവിഷനല്‍ ഡയറക്ടര്‍), ഷമീം വെള്ളാടത്ത് (ഓപ്പറേഷന്‍ മാനേജര്‍), ഷമീല്‍ കക്കാടന്‍ (അഡ്മിന്‍ മാനേജര്‍), റിയാസ് പിവി (ഫിനാന്‍സ് മാനേജര്‍), ഫഹദ് ഷിയാസ് (ഡിവിഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍), നജീഹ് അലി ( എച്ആര്‍ മാനേജര്‍), മുഹമ്മദ് ഷഹീര്‍ പൊന്നാനി (വെല്‍ഫയര്‍ മാനേജര്‍) മുഹമ്മദ് റഈസ് (മാര്‍ക്കറ്റിംഗ് മാനേജര്‍), സിയാദ് മുഹമ്മദ് (ഇവന്റ് മാനേജര്‍) എന്നിവരാണ് ഭാരവാഹികള്‍.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുല്‍ റഊഫ് പൈനാട്, ഇക്ബാല്‍ കൊടക്കാട്, ഫൈറൂസ് വടകര, നസീഫ് അബ്ദുല്ലത്തീഫ് എന്നിവരെ തെരഞ്ഞെടുത്തു. വിവിധ വകുപ്പുകളിലേക്കായി യൂനുസ് പി ടി (ക്യു. സി മാനേജര്‍), റാമി സുനൈസ് (ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്), ഫവാസ് ഇബ്രാഹിം (മീഡിയ ആന്റ് പിആര്‍), നസീഫ് അബ്ദുല്ലത്തീഫ് (ഫോക്കസ് കെയര്‍), ഷാനിത് (ഇക്കോ ഫോക്കസ്), അബ്ദു റഹ്മാന്‍ (എജ്യൂ ഫോക്കസ്), നവാസ് വടക്കയില്‍ (മോറല്‍), ഷമീര്‍ മാലിക് അജ്മല്‍ (ഹെല്‍ത്ത് ഫോക്കസ്), അബ്ദുല്‍ മുഹൈമിന്‍ (ഐ ടി) എന്നിവരാണ്.

റിയാദ് ബത്ഹ എസ്‌ഐഐസി ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് റിയാസ് പിവി അവതരിപ്പിച്ചു. ഫഹദ് ഷിയാസ് സാമ്പത്തിക റിപ്പോര്‍ട്ടും ഷമീല്‍ കക്കാടന്‍ വെല്‍ഫയര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിറാജ് തയ്യില്‍, ഷാജഹാന്‍ ചളവറ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റിയാസ് പി വി സ്വാഗതവും അബ്ദുല്‍ റഊഫ് പൈനാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top