Sauditimesonline

king abdulla financial city
ഓഫീസ് ടൈം ജീവനക്കാര്‍ തീരുമാനിക്കും; റിയാദില്‍ വന്‍ പരിഷ്‌കാരം

മാസപ്പിറവി ദൃശ്യമായി; സൗദിയില്‍ നാളെ റമദാന്‍ ഒന്ന്

റിയാദ്: സൗദി അറേബ്യയില്‍ ഫെബ്രുവരി 18 ബുധന്‍ റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ അറിയിപ്പ്. ദേശീയ ടെലിവിഷന്‍ ചാനലായ അല്‍ ഇഖ്ബാരിയ ആണ് ഇക്കാര്യം അറിയിച്ചത്.

വൈകുന്നേരത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി ദൃശ്യമായെന്ന റിപ്പോര്‍ട്ടുകള്‍ സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ ശഅബാന്‍ 29 പൂര്‍ത്തിയാവുകയും വ്രതാനുഷ്ഠാനത്തിന് തുടക്കമാവുകയും ചെയ്തു. മാസപ്പിറവി സ്ഥിരീകരിച്ചതോടെ മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി ഉള്‍പ്പെടെ രാജ്യത്തെ പള്ളികളില്‍ ഇന്ന് രാത്രി മുതല്‍ തറാവീഹ് നമസ്‌കാരം നടക്കും.

ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം മാസപ്പിറവി ദൃശ്യമാകങന്‍ പ്രയാസമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സുപ്രീം കോടതി സ്ഥിരീകരിച്ചതോടെ മാസപ്പിറവി പ്രഖ്യാപിക്കുകയായിരുന്നു. യുഎഇ ഉള്‍പ്പെടെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നാളെ മുതല്‍ വ്രതം ആരംഭിക്കാനാണ് സാധ്യത.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top