അബ്ദുറഹീം മോചനം: നടപടി ഊര്‍ജ്ജിതമാക്കി ഗവര്‍ണറേറ്റ്; ഫയല്‍ ആഭ്യന്തര മന്ത്രാലയത്തില്‍
റിയാദ്: മോചനം പ്രതീക്ഷിച്ച് റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ അബ്ദുറഹീമിന്റെ കേസ് ഫയല്‍ ഗവര്‍ണറേറ്റില്‍ നിന്ന് വിവിധ വകുപ്പുകളിലേക്ക് കൈമാറി. ആഭ്യന്തര മന്ത്രാലയം, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്, ഡിപ്പോനട്ടേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലേയ്ക്കാണ് ജയിലില്‍ നിന്ന് മോചിപ്പിച്ച് മാതൃരാജ്യത്തേക്ക് അയക്കുന്നതിനുളള ഫയല്‍ കൈമാറിയത്. ഇതുസംബന്ധിച്ച വിവരം അഭിഭാഷകര്‍ക്കും ഇന്ത്യന്‍ എംബസിക്കും പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. 19 വര്‍ഷത്തിലധികം തടവു പൂര്‍ത്തിയാക്കിയ അബ്ദുറഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിന്‍മേല്‍ ഇളവ് […]














