Sauditimesonline

king abdulla financial city
ഓഫീസ് ടൈം ജീവനക്കാര്‍ തീരുമാനിക്കും; റിയാദില്‍ വന്‍ പരിഷ്‌കാരം

നാവിക സഹകരണം ശക്തിപ്പെടുത്തും; സൗദി നേവല്‍ ഫോഴ്‌സ് ഇന്ത്യയില്‍

ന്യൂഡല്‍ഹി: റോയല്‍ സൗദി നേവല്‍ ഫോഴ്‌സ് സംഘം ഇന്ത്യയില്‍ പര്യടനം നടത്തി. കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ഗുറേബിയുടെ നേതൃത്വത്തിലുളള സംഘം ഇന്ത്യന്‍ നേവി വിശാഖപട്ടണത്ത് സംഘടിപ്പിച്ച ഇന്ത്യന്‍ മഹാസമുദ്ര നാവിക സിംപോസിയത്തില്‍ പങ്കെടുത്തു. ചീഫ്‌സ് കോണ്‍ക്ലേവ്, ബഹുരാഷ്ട്ര നാവിക അഭ്യാസം ‘മിലാന്‍-2026’ എന്നിവയിലും പങ്കെടുത്തു.

ഇന്ത്യന്‍ നാവിക സേന മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠിയുമായി സൗദി നേവല്‍ ഫോഴ്‌സ് വൈസ് അഡ്മിറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ഗുറേബി ചര്‍ച്ച നടത്തി. ഇരുവരും നിലവിലെ സമുദ്ര സുരക്ഷാ സഹകരണം അവലോകനം ചെയ്തു. സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ പരിശീലനം വ്യാപിപ്പിക്കുന്നതിനുമുളള സാധ്യതകളും വിശകലനം ചെയ്തു. ഇന്ത്യ-സഊദി സമുദ്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷാ സഹകരണവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത ഇരുവരും വിലയിരുത്തി. സമുദ്ര സുരക്ഷ, സംയുക്ത പരിശീലനങ്ങള്‍, ബഹുരാഷ്ട്ര അഭ്യാസങ്ങള്‍ എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കും. ഇത് മേഖലയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top