സര്‍വീസ് വെട്ടിക്കുറക്കുമെന്ന പ്രഖ്യാപനം; എയര്‍ ഇന്ത്യാ എക്‌സ്പ്രസിനെതിരെ പ്രതിഷേധം
റിയാദ്: കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമെന്ന സൗദി കെഎംസിസി. പ്രവാസികള്‍ക്കു തിരിച്ചടിയാകുന്ന തീരുമാനം പിന്‍വലിക്കണം. ഒക്ടോബര്‍ അവസാന വാരം നിലവില്‍ വരുന്ന ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള 75 സര്‍വീസുകള്‍ റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 25 സര്‍വീസുകള്‍ ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് വെട്ടിക്കുറയ്ക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തീരുമാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് കെഎംസിസി നേതാക്കള്‍ മാതൃ സംഘടനയായ […]














