അസീര്‍ ‘കലാലയം’ സാഹിത്യോത്സവ് ജനു. 2ന്
ഖമീസ്: അസീര്‍ കലാലയം സാംസ്‌കാരിക വേദി സാഹിത്യോത്സവ് പതിനഞ്ചാം പതിപ്പ് ജനുവരി 2ന് ഖമീസില്‍ അരങ്ങേറും. പ്രവിശ്യയിലെ അബഹ, ഖമീസ് മുശൈത്, നജ്‌റാന്‍, മഹായില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. പ്രവാസി സമൂഹത്തിന്റെ സഹകരണത്തോടെ നടക്കുന്ന സാഹിത്യോത്സവ് കുടുംബങ്ങളുടെ കൂട്ടായ്മയും കലാസാംസ്‌കാരിക ഐക്യവും പ്രോത്സാഹിപ്പിക്കുന്ന വേദിയാണ്. അറുപതിലധികം ഇനങ്ങളില്‍ മത്സരം നടക്കും. 30 വയസ്സ് കവിയാത്ത സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നിവര്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ഐസിഎഫ് നാഷണല്‍ സെക്രട്ടറി മഹ്മൂദ് സഖാഫി














